ട്രെഡ് മില്ലിൽ നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിന് പരിക്ക്
Monday 06 October 2025 1:13 AM IST
തിരുവനന്തപുരം: വ്യായാമം ചെയ്യുന്നതിനിടെ ട്രെഡ് മില്ലിൽ നിന്ന് വീണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരിക്ക്. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടെ ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ നിലത്തു വീണു പരിക്കേൽക്കുകയായിരുന്നു. രാജീവ് ചന്ദ്രശേഖർ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. നെറ്റിയിലും കവിളിലും പരിക്കേറ്റു. തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞെന്നും ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുകയെന്നും അദ്ദേഹം കുറിച്ചു.