സെക്രട്ടേറിയറ്റ് സത്യഗ്രഹം
കൊല്ലം: ജി.എസ്.ടി 28 % ൽ നിന്ന് 40% ആക്കി വർദ്ധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് രണ്ടാംഘട്ട സമരവുമായി ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി 7ന് രാവിലെ 10 മുതൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹം നടത്തും. വിൽപ്പന - സമ്മാന കമ്മിഷൻ വെട്ടിക്കുറച്ചത് പിൻവലിക്കുക, വെട്ടിക്കുറച്ച സമ്മാനങ്ങൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹം. യു.ഡി.എഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷനാകും. എം.വിൻസെന്റ് എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ, സി.ആർ.മഹേഷ് എം.എൽ.എ തുടങ്ങിയവർ സംസാരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ് അറിയിച്ചു.