വിദ്യാഭ്യാസ മികവിന് ആദരം,​ ജി.എസ്.എസ് എഡ്യൂക്കേഷൻ എക്‌സലൻസ് അവാർഡ്

Monday 06 October 2025 1:02 AM IST

മനാമ: ബഹ്റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ എഡ്യൂക്കേഷൻ എക്‌സലൻസ് അവാർഡ് 2025 ചടങ്ങ് അദ്‌ലിയയിലെ കാൾട്ടൺ ഹോട്ടലിൽ നടന്നു. 10, 12 ക്ലാസ് വിജയികൾക്കും ഐലൻഡ് ടോപ്പർമാർക്കും പുരസ്‌കാരങ്ങൾ നൽകി. അദ്ധ്യാപകരെയും 75 -ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനെയും ആദരിച്ചു. ‘ഗുരു കാരുണ്യ സ്പർശം’ ചാരിറ്റി പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.

മുഖ്യ അതിഥി കേരള സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ് ഉദ്ഘാടനം നിർവഹിച്ചു. ജി.എസ്.എസ് ചെയർമാൻ സനീഷ് കൂറുമുള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം ആശംസിച്ചു. അഡ്വ. ബിനു മണ്ണിൽ വർഗീസ്, കെ.ജി. ബാബുരാജൻ എന്നിവർ മുഖ്യ അതിഥികളായി. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ജി.എസ്.എസ് കുടുംബാംഗവുമായ മിഥുൻ മോഹൻ, ജി.എസ്.എസ് വൈസ് ചെയർമാൻ സതീഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ രാജ് കൃഷ്ണൻ നന്ദി അറിയിച്ചു.