യാത്രാ നിരക്ക്: വിമാനകമ്പനികൾക്ക് മുന്നറിയിപ്പുമായി ഡി.ജി.സി.എ
Monday 06 October 2025 1:06 AM IST
ന്യൂഡൽഹി: ദീപാവലി ഉൾപ്പെടെയുള്ള ഉത്സവങ്ങളിലേക്ക് രാജ്യം കടക്കുന്നതിനിടെ, തിരക്ക് മുതലെടുക്കാൻ ശ്രമിക്കുന്ന വിമാന കമ്പനികളെ നീരീക്ഷിക്കാനും തുടർനടപടിയെടുക്കാനും തീരുമാനിച്ച് കേന്ദ്രസർക്കാർ. വിമാനയാത്രാ നിരക്ക് നിരീക്ഷിക്കാൻ ഡയറക്‌ടറേറ്ര് ഓഫ് സിവിൽ ഏവിയേഷനെ (ഡി.ജി.സി.എ) കേന്ദ്ര വ്യോമയാന മന്ത്രാലയം ചുമതലപ്പെടുത്തി. ഇന്നലെ വിമാന കമ്പനികളുമായി ഡി.ജി.സി.എ ചർച്ച നടത്തി. അന്യായ നിരക്ക് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സർവീസുകൾ നടത്തണമെന്നും വിമാനകമ്പനികൾക്ക് നിർദ്ദേശം നൽകി.