പാക് അധീന കാശ്‌മീർ ഇന്ത്യയിൽ നിന്ന് മോഷ്‌ടിച്ചതെന്ന് മോഹൻ ഭാഗവത് ; തിരിച്ചു പിടിക്കണം
Monday 06 October 2025 1:09 AM IST
ന്യൂഡൽഹി: പാക് അധീന കാശ്‌മീർ ഇന്ത്യയുടെ പക്കൽ നിന്ന് പാകിസ്ഥാൻ മോഷ്‌ടിച്ചതാണെന്നും, തിരിച്ചു പിടിക്കണമെന്നും ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഇന്ത്യയെന്ന നമ്മുടെ വീട്ടിലെ ഒരു മുറിയാണത്. ഇന്ത്യയുടെ സുപ്രധാന ഭാഗവും. പാക്കിസ്ഥാനത് കൈവശപ്പെടുത്തി വച്ചിരിക്കുന്നു. അതു തിരിച്ചെടുക്കുക തന്നെ വേണം. മദ്ധ്യപ്രദേശ് സത്‌നയിലെ പൊതുപരിപാടിയിൽ സംസാരിക്കവെയാണ് പരാമർശം. പാക് അധീന കാശ്‌മീരിൽ പാകിസ്ഥാൻ സർക്കാരിനെതിരെ ജനവികാരമുയരുന്ന പശ്ചാത്തലത്തിലാണ് പരാമർശമെന്നത് ശ്രദ്ധേയമാണ്.