ഗാസയിൽ ഇതുവരെ...

Monday 06 October 2025 6:52 AM IST

 2023 ഒക്ടോബർ 07 - ഇസ്രയേലിൽ ഹമാസ് ആക്രമണം.

1,195 ഇസ്രയേലികൾ കൊല്ലപ്പെട്ടു. ഗാസ യുദ്ധത്തിന് തുടക്കം (ഇറാൻ, യെമനിലെ ഹൂതികൾ, ലെബനനിലെ ഹിസ്ബുള്ള എന്നിവരുടെ പിന്തുണ ഹമാസിന്)

 ഒക്ടോബർ 13 - വടക്കൻ ഗാസയിൽ കൂട്ടപലായനം

 ഒക്ടോബർ 27 - ഗാസയിൽ കരയുദ്ധം

 നവംബർ 24 - ഒരാഴ്‌ച വെടിനിറുത്തൽ

 2024 ഏപ്രിൽ 13 - ഇസ്രയേലിൽ ഇറാന്റെ വ്യോമാക്രമണം

 ജൂലായ് 13 - ഹമാസ് സായുധ വിഭാഗം മേധാവി മുഹമ്മദ് ദെയ്ഫിനെ വധിച്ചു

 ജൂലായ് 20 - യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം

 ജൂലായ് 30 - ഉന്നത ഹിസ്ബുള്ള കമാൻഡർ ഫൗദ് ഷുക്റിനെ വധിച്ചു

 ജൂലായ് 31- ഹമാസ് തലവൻ ഇസ്മയിൽ ഹനിയേയെ വധിച്ചു. യഹ്യാ സിൻവാർ പുതിയ മേധാവി

 സെപ്തംബർ 17, 18 - ലെബനനിൽ ഹിസ്ബുള്ള അംഗങ്ങളുടെ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് 39 മരണം. പിന്നിൽ ഇസ്രയേൽ

 സെപ്തംബർ 27- ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള കൊല്ലപ്പെട്ടു

 ഒക്ടോബർ 16: ഹമാസ് തലവൻ യഹ്യാ സിൻവാറിനെ വധിച്ചു

 നവംബർ 21: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്

 നവംബർ 27: ലെബനനിൽ ഇസ്രയേൽ-ഹിസ്ബുള്ള വെടിനിറുത്തൽ

 2025 സെപ്തംബർ 29: സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള 20 ഇന സമാധാന പദ്ധതി അവതരിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

----------

താത്കാലിക വെടിനിറുത്തൽ

1. 24 നവംബർ - 30 നവംബർ 2023

2. 19 ജനുവരി - 18 മാർച്ച് 2025

---------------

 ഗാസ

മരണം - 67,130

പരിക്ക് - 169,580

---------------

 ബന്ദികൾ

ബന്ദികളാക്കപ്പെട്ടവർ - 251

മോചിപ്പിച്ചത്/രക്ഷപെടുത്തിയത് - 146

കൊല്ലപ്പെട്ടത് - 57

ഗാസയിൽ ശേഷിക്കുന്നത് - 48 (ഏകദേശം 20 പേർ മാത്രം ജീവനോടെ)