മേലുകാവ് പഞ്ചായത്ത് വികസന സദസ് ഇന്ന്
Tuesday 07 October 2025 12:33 AM IST
കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മേലുകാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എസ്.അനുസചേതനൻ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കും. ജോസുകുട്ടി വട്ടക്കാവുങ്കൽ പദ്ധതി വികസന പ്രവർത്തന അവലോകനം ചെയ്യും. ജെറ്റോ ജോസ്, കെ.ആർ. അനുരാഗ്, ബിൻസി ടോമി, പ്രസന്ന സോമൻ, ഷൈനി ബേബി, ഷീബാമോൾ ജോസഫ്, അലക്‌സ് ടി.ജോസഫ്, അഖില മോഹൻ, ബിജു സോമൻ, തോമസ് സി. വടക്കേൽ, ഡെൻസി ബിജു എന്നിവർ പങ്കെടുക്കും.