പൊതുയോഗവും കുടുംബമേളയും
Tuesday 07 October 2025 12:34 AM IST
ചങ്ങനാശേരി: വാഴപ്പള്ളി ശ്രീവിദ്യാധിരാജ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കുടുംബമേളയും എൻ.എസ്.എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപിള്ള അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എസ്.സുരേഷ്‌കുമാർ മുഖ്യപ്രഭാഷണവും താലൂക്ക് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ശ്രീകുമാർ എൻഡോവ്‌മെന്റ് വിരണവും നടത്തി. സെക്രട്ടറി എം.ബി പത്മകുമാർ, ജോയിന്റ് സെക്രട്ടറി ആർ.വിജയകുമാർ, നഗരസഭ കൗൺസിലർ പ്രിയ രാജേഷ്, വനിതസമാജം വൈസ് പ്രസിഡന്റ് ലതാ വിനയകുമാർ എന്നിവർ പങ്കെടുത്തു.