ഹോമിയോപ്പതി കോൺഫറൻസ്
Tuesday 07 October 2025 12:35 AM IST
കോട്ടയം: സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിയുടെ ആഭിമുഖ്യത്തിൽ, നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്തിൽ 10,11 തീയതികളിൽ ലോകമാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ദേശീയ ഹോമിയോപ്പതി കോൺഫറൻസ് 2025 സംഘടിപ്പിക്കും. ഡോ. യു. ആഡ്ലർ (ബ്രസീൽ), ഡോ. ഫിലിപ്പ ഫൈബർട്ട് (ഇംഗ്ലണ്ട്), ഡോ. വർഗീസ് പുന്നൂസ്, ഡോ. സുധീർ ചന്ദ്ര, ഡോ. ദിനേഷ് ആർ.എസ്, ഡോ. എൻ.ഡി മോഹൻ, ഡോ. ജ്ഞാനപ്രകാശം, ഡോ. തോമസ് എം.വി., ഡോ. ജെറാൽഡ് ജെയ്കുമാർ, സിസ്റ്റർ റെജിൻ മേരി മാത്ത്യു എന്നിവർ സംസാരിക്കും.