ഫെമിനിച്ചി ഫാത്തിമ ഒക്ടോ. 10ന് തിയേറ്രറിൽ

Tuesday 07 October 2025 6:02 AM IST

വിതരണം വേഫെറർ ഫിലിംസ്

പുരസ്കാരങ്ങൾ വാരി ഫെമിനിച്ചി ഫാത്തിമ" ഒക്ടോബർ 10ന് തിയേറ്ററിൽ എത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് വിതരണം .ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച "ഫെമിനിച്ചി ഫാത്തിമ

നിരവധി ചലച്ചിത്രമേളകളിൽ അംഗീകാരവും ഏറെ നിരൂപക പ്രശംസയും നേടിയതാണ്. എെ എഫ്.എഫ് കെ ഫിപ്രസി മികച്ച അന്താരാഷ്ട്ര ചിത്രം, നെറ്റ്പാക് മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ്, ബിഫിലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, 2024ൽ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്സ് അവാർഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥയ്ക്കും പി, പത്മരാജൻ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനും ജെസി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കും പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്, ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളും ചിത്രത്തിന് ലഭിച്ചു.

സംവിധായകൻ ഫാസിൽ മുഹമ്മദ് തന്നെയാണ് എഡിറ്രിംഗ്.

എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെ. വിയും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം - പ്രിൻസ് ഫ്രാൻസിസ്, പശ്ചാത്തല സംഗീതം - ഷിയാദ് കബീർ, സൗണ്ട് ഡിസൈൻ - ലോ എൻഡ് സ്റ്റുഡിയോ, റീ റെക്കോർഡിങ് - സച്ചിൻ ജോസ്, ഡിഐ, കളറിസ്റ്റ് - ജോജിൽ ഡി. പാറക്കൽ, അസോസിയേറ്റ് ഡയറക്ടർ - പ്രശോഭ് കുന്നംകുളം, മുസ്തഫ സർഗം, വിഷ്വൽ ഇഫക്റ്റ്സ് - വിനു വിശ്വൻ.