ബാഹുബലി 3 പ്രഖ്യാപനം ഒക്ടോ. 31ന്

Tuesday 07 October 2025 6:05 AM IST

ബ്ളോക് ബസ്റ്റർ ചിത്രം ബാഹുബലിയുടെ പത്താംവാർഷികോടനുബന്ധിച്ച് ഒക്ടോ. 31ന് മൂന്നാം ഭാഗത്തിന്റെ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

ബാഹുബലിയുടെ ആദ്യ രണ്ട് ഭാഗങ്ങളെ ഒരുമിച്ച് ഒറ്റ ഭാഗമായി ബാഹുബലി ദ് എപ്പിക് എന്ന പേരിൽ ചിത്രം ഒക്ടോ. 31ന് തിയേറ്ററുകളിൽ എത്തും.ഈ സിനിമയുടെ അവസാന ഭാഗത്താണ് പ്രഖ്യാപനം.

റീ മാസ്റ്ററിംഗും റീ എഡിറ്റിംഗും ചെയ്ത പതിപ്പാണ് വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്.

വി.എഫ്. എക്സ്, ലൈറ്റിംഗ്, കളർ തീം എന്നിവയിൽ വലിയ വ്യത്യാസം പുതിയ പതിപ്പിൽ കാണാനാകും. മഹേഷ് ബാബു ചിത്രത്തിനുശേഷം ബാഹുബലി 3 യുടെ ജോലിയിലേക്ക് സംവിധായകൻ എസ്. എസ്. രാജമൗലി പ്രവേശിക്കും എന്നാണ് വിവരം. 2015 ൽ ആയിരുന്നു ആദ്യഭാഗമായ ബാഹുബലി ദ ബിഗിനിങ് പുറത്തിറങ്ങിയത്. രണ്ടുവർഷങ്ങൾക്കുശേഷം 2017 ൽ പുറത്തിറങ്ങിയ ബാഹുബലി ദ കൺക്ളൂഷനും ബോക്സ്ഓഫീസിൽ വലിയ തരംഗം തീർത്തു. പ്രഭാസ്, അനുഷ്ക ഷെട്ടി, രമ്യകൃഷ്ണൻ, സത്യരാജ്, റാണ ദഗുബാട്ടി എന്നിവരുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രം ആണ് ബാഹുബലി.അതേസമയം സ്പിരിറ്ര്, ഫ്യൂജി, ബ്രഹ്മരക്ഷസ്, സലാർ 2, കൽക്കി 2 എന്നീ ചിത്രങ്ങൾ പ്രഭാസിനെ കാത്തിരിപ്പുണ്ട്. ഈ ചിത്രങ്ങൾ പൂർത്തിയാകാൻ വർഷങ്ങൾ വേണ്ടി വരുന്നതിനാൽ എപ്പോൾ സംഭവിക്കും എന്നാണ് ആരാധകരുടെ ചോദ്യം. മഹേഷ് ബാബു നായകനായി എസ്. എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം 2027ൽ റിലീസ് ചെയ്യും.