ചിരിച്ചു മറിയാൻ പെറ്റ് ഡിറ്റക്ടീവ് 16ന്

Tuesday 07 October 2025 6:07 AM IST

ഷറഫുദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന "പെറ്റ് ഡിറ്റക്ടീവ്" ഒക്ടോബർ 16ന് റിലീസ് ചെയ്യും. കുട്ടികൾ ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന

പക്കാ അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എന്റർടെയ്നറാണ് പെറ്റ് ഡിറ്റക്ടീവ്.തീം സോങ് "തേരാ പാരാ ഓടിക്കോ", റെട്രോ വൈബ് സമ്മാനിച്ച തരളിത യാമം" എന്നീ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗം ആയി മാറി.

സമ്പൂർണ മൃഗാധിപത്യം എന്നാണ് ടാഗ് ലൈൻ.

ബ്ലോക് ബസ്റ്രറായ പ്രേമത്തിന് ശേഷം ഷറഫുദ്ദീൻ - അനുപമ പരമേശ്വരൻ ടീം ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷ "പെറ്റ് ഡിറ്റക്ടീവ്" പ്രേക്ഷകർക്ക് നൽകുന്നു. വിനയ് ഫോർട്ട്, രൺജി പണിക്കർ, ജോമോൻ ജ്യോതിർ എന്നിവരാണ് മറ്റ് താരങ്ങൾ.സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് രചന. ക്യാമറ ആനന്ദ് സി. ചന്ദ്രൻ, സംഗീതം രാജേഷ് മുരുകേശൻ, എഡിറ്റർ അഭിനവ് സുന്ദർ നായക്,

പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയ് വിഷ്ണു,

ഗാ നങ്ങൾ അധ്രി ജോയ്, ശബരീഷ് വർമ്മ,

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം. കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. വിതരണം - ഡ്രീം ബിഗ് ഫിലിംസ്. പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.