എസ്.എൻ.ഡി.പി യോഗം മേഖലാ സമ്മേളനം
നെയ്യാറ്റിൻകര: ഒക്ടോബർ 10ന് നെയ്യാറ്റിൻകരയിൽ സംഘടിപ്പിക്കുന്ന എസ്.എൻ.ഡി.പി യോഗം ശാഖാ നേതൃസംഗമത്തിന് മുന്നോടിയായി യൂണിയന്റെ കീഴിലുള്ള തത്തിയൂർ,മുള്ളറവിള,അരുവിപ്പുറം, ഇളവനിക്കര,ചെങ്കല്ലൂർ,തെള്ളുക്കുഴി,ഇടവാൽ, മൈലച്ചൽ,കരിങ്ങാലുംമൂട്, കുറ്റിയായണിക്കാട് തുടങ്ങിയ ശാഖകളുടെ നേതൃത്വത്തിൽ മേഖലാ സമ്മേളനം നടത്തി. അരുവിപ്പുറം എസ്.എൻ.ഡി.പി ഹാളിൽ കൂടിയ സമ്മേളനം യൂണിയൻ സെക്രട്ടറി പ്രസിഡന്റ് സൂരജ്കുമാർ.കെ.വി
ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ.സുരേഷ് കുമാർ,കൗൺസിൽ അംഗങ്ങളായ ആർ.സജിത്ത്,കെ.ഉദയകുമാർ,എസ്.എൽ. ബിനു,വൈ.എസ്.കുമാർ,
അരുവിപ്പുറം ശാഖാ പ്രസിഡന്റ് കെ.എസ്.മനോജ്,സെക്രട്ടറി ജി.മനോഹരൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ, പ്രസിഡന്റ് അരുവിപ്പുറം സുമേഷ്,സെക്രട്ടറി അനൂജ് മുള്ളറവിള,യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ രഞ്ജു മാധവ്,വിഷ്ണു ആദർശ് വി.ദേവ്,ആഞ്ജനേയൻ,ജയശങ്കർ,ഷിബിൻ,രജനി,ആര്യ, യൂണിയൻ വനിതാസംഘം സെക്രട്ടറി ശൈലജ സുധീഷ്,വൈസ് പ്രസിഡന്റ് സരിത ഗോപി,കമ്മിറ്റി അംഗങ്ങളായ സന്ധ്യ എസ്.വി, ലളിതാമണി,ശ്രീജ അയിരൂർ തുടങ്ങിയവർ പങ്കെടുത്തു.