എൽദോ എബ്രഹാമിന്റെ മാതാവ് ഏലിയാമ്മ

Monday 06 October 2025 7:45 PM IST

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുൻ എം.എൽ.എ എൽദോ എബ്രഹാമിന്റെ മാതാവും തൃക്കളത്തൂർ മേപ്പുറത്ത് പരേതനായ എം.പി. എബ്രഹാമിന്റെ ഭാര്യയുമായ ഏലിയാമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി (ചെറിയ പള്ളി) സെമിത്തേരിയിൽ. മറ്റു മക്കൾ: മേഴ്സി, സോളി. മരുമക്കൾ: വി.എ. ബെന്നി, ഡോ. ആഗി മേരി അഗസ്റ്റ്യൻ, പരേതനായ ബാബു വർഗീസ്.