പാപ്പിനിശ്ശേരി ഉപജില്ലാ കായികമേള തുടങ്ങി
Monday 06 October 2025 8:07 PM IST
പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി ഉപജില്ലാ കായികമേള മാങ്ങാട്ടുപറമ്പ് കെ.എ.പി ഗ്രൗണ്ടിൽ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 72 വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തിലേറെ കായികതാരങ്ങളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ പങ്കെടുക്കുന്നത്.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ പതാക ഉയർത്തി. പ്രസിഡന്റ് കെ.സി സുനീറ അദ്ധ്യക്ഷത വഹിച്ചു. എ.വി.ജയചന്ദ്രൻ ,പി.വി.അനിൽ കുമാർ ,കെ.യുസഫ് ,കെ.ശ്രീകുമാർ,ടി.വി.വിനീത, പി.സി സിറാജ്ജുദ്ദീൻ എന്നിവർ സംസാരിച്ചു.പാപ്പിനിശ്ശേരി ഉപജില്ല ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറി ഇ.പി വിനോദ് സ്വാഗതം പറഞ്ഞു. മേളയുടെ ഭാഗമായുള്ള എൽ.പി കിഡ്ഡിസ്, യു.പി കിഡ്ഡിസ്, എൽ.പി മിനി വിഭാഗം കുട്ടികളുടെ മേള ഒക്ടോബർ 28 ന് നടക്കും.