അവകാശ സംരക്ഷണ ക്യാമ്പയിൻ

Monday 06 October 2025 8:10 PM IST

കാഞ്ഞങ്ങാട് :ജീവനക്കാരുടെയും പെൻഷൻകാരുടെയും സാമ്പത്തികാനുകൂല്യ ങ്ങൾ ഉടൻ കൊടുത്തു തീർക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) കാഞ്ഞങ്ങാട് സബ് ഡിവിഷൻ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച അവകാശ സംരക്ഷണ ക്യാമ്പയിൻ ഡി.സി സി ജനറൽ സിക്രട്ടറി അഡ്വ.പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിനോദ് കുമാർ അരമന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.വി.വേണുഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ വിനോദ് എരവിൽ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി പ്രദീപ് പുറവങ്കര സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.മണികണ്ഠൻ നന്ദിയും പറഞ്ഞു. ഒക്ടോബർ 30ന് തിരുവനന്തപുരത്താണ് സമാപനം. നവംബർ 5ന് ധനകാര്യ വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും.