ജനറൽ വർക്കേഴ്സ് യൂണിയൻ സമ്മേളനം
കാഞ്ഞങ്ങാട്: അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫീസ് കാസർകോട് ജില്ലയിൽ ഉടൻ ആരംഭിക്കണമെന്ന് ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ.ടി.യു) കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കൊവ്വൽ എ.കെ.ജി ഹാളിൽ സമ്മേളനം സി ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.എം.തമ്പാൻ സംഘടന റിപ്പോട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എ.കെ.ആൽബർട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ രാമചന്ദ്രൻ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. ശ്യാം പ്രസാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ കെ.വി.രതീഷ്, പവിത്രി, ഏരിയ കമ്മിറ്റി അംഗങ്ങളായ ബ്രീജ രാവണീശ്വരം, എം.വി.ബാലചന്ദ്രൻ, എ.കെ.ലക്ഷ്മി എന്നിവർ സംസാരിച്ചു. സി പി.എം ലോക്കൽ സെക്രട്ടറി എൻ വി ബാലൻ സ്വാഗതവും ഹരി വില്ലാരംപതി നന്ദിയും പറഞ്ഞു.ഭാരവാഹികൾ:കെ.കുഞ്ഞിക്കണ്ണൻ (പ്രസി.), എ.കെ. ആൽബർട്ട് (സെക്ര.).