പക്ഷാഘാതം തളർത്തിയ ജീവിതവുമായി രാജീവ്
പൂവാർ: കൊവിഡ് കാലത്ത് ബിസിനസ് തകർന്നതോടെയുണ്ടായ ബാദ്ധ്യതകൾ തീർക്കാൻ വി.എസ്. രാജീവ് (59) വിദേശത്ത് ജോലിക്ക് പോയത്. ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായിരിക്കെ പക്ഷാഘാതം ബാധിച്ചു. 3 മാസം വൻ തുക മുടക്കി അവിടെ ചികിത്സ നടത്തി. വലതുവശം തളർന്ന്, കോമ സ്റ്റേജിലായ രാജീവിനെ എയർ ആംബുലൻസിൽ കൊച്ചിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലുമെത്തിച്ചു. തുടർ ചികിത്സയ്ക്കും മറ്റുമായി വലിയ തുക വേണ്ടിവന്നതോടെ നിർധന കുടുംബം കൂടുതൽ കടബാദ്ധ്യതയിലായി. ഇപ്പോൾ ഫിസിയോതെറപ്പി തുടരുകയാണ്. ഇനി മുന്നോട്ടുള്ള തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് രാജീവും കുടുംബവും.
ജീവിതത്തിൽ സ്വരുക്കൂട്ടിയ സമ്പാദ്യവും കിടപ്പാടം പണയപ്പെടുത്തിയ 25 ലക്ഷം രൂപയും പരിചയക്കാരോട് കടം വാങ്ങിയ തുകയും ചേർത്താണ് ബിസിനസിൽ നിക്ഷേപിച്ചത്. ഒപ്പമുള്ളവർ ചതിച്ചതോടെ ബിസിനസ് പൊളിഞ്ഞു.വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങി. നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനാണ് രാജീവ് വീണ്ടും വിദേശത്തേക്ക് പോയത്.എന്നാൽ അസുഖം ബാധിച്ചതോടെ ബാങ്ക് ലോൺ തിരിച്ചടവ് മുടങ്ങി.ഇപ്പോൾ ജപ്തിയുടെ വക്കിലാണ് തുടർ ചികിത്സയ്ക്കും വഴിയില്ല. വീട്ടമ്മയായ ഭാര്യ എസ്.ജയശ്രീയും പ്ലസ് ടു വിദ്യാർത്ഥിനിയായ ഏകമകളും അടങ്ങിയതാണ് രാജിവിന്റെ കുടുംബം. മകളുടെ വിദ്യാഭ്യാസവും വഴിമുട്ടി. ഫെഡറൽ ബാങ്കിന്റെ പൂവാർ ശാഖയിൽ ജയശ്രീയുടെ പേരിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്. Account no: 20180100051594
IFSC Code: FDRL0002018 ഫോൺ: 7034583706.Upi account no: 7034583706.
ഫോട്ടോ:രാജീവ്