അന്താരാഷ്ട്ര ചലച്ചിത്രമേള സംഘാടകസമിതി
Monday 06 October 2025 8:14 PM IST
കാഞ്ഞങ്ങാട്: ആർട്ട് ഫോറവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും ചേർന്നൊരുക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 25, 26, തീയതികളിലായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ദേശീയ, സംസ്ഥാനതല ത്തിൽ ശ്രദ്ധേയമായ നിരവധി സംവിധായകരുടെയും എഴുത്തുകാരുടെയും ജനപ്രിയ സിനിമകളും ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും. സംഘാടകസമിതി രൂപീകരണം അരവിന്ദൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.വി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജയൻ മാങ്ങാട്, നന്ദലാൽ,അഡ്വ.സി ഷുക്കൂർ, സി പി.ശുഭ, ചന്ദ്രു വെള്ളരിക്കുണ്ട്, ചന്ദ്രൻ ആലാമി പള്ളി, പി.രവി എന്നിവർ സംസാരിച്ചു. ആർട്ട് ഫോറം പ്രസിഡന്റ് വി സുരേഷ് മോഹൻ സ്വാഗതവും ബി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.ഭാരവാഹികൾ:ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയൻ (ചെയർമാൻ), വി.സുരേഷ് മോഹൻ (വർക്കിംഗ് ചെയർമാൻ),സി പി.ശുഭ(ജനറൽ കൺവീനർ), ബി.സുരേന്ദ്രൻ (ട്രഷറർ).