സ്തനാർബുദ ബോധവൽക്കരണ ക്ലാസ്
Monday 06 October 2025 8:18 PM IST
പയ്യന്നൂർ: കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി നടത്തുന്ന തീവ്ര സ്തനാർബുദ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പയ്യന്നൂർ പി.ഇ.എസ് വിദ്യാലയത്തിന്റെ സഹകരണത്തോടെ സ്‌കൂൾ വിദ്യാർത്ഥിനികൾക്കായി ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തി. എം.സി സി എസ് ജോയിന്റ് സെക്രട്ടറി ടി.പി. മധുസൂദനൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.സീമ സ്വാഗതം പറഞ്ഞു.ഉളിക്കൽ കാലാങ്കി ചാരിറ്റബിൾ ട്രസ്റ്റ് ഉളിക്കലിന്റെ നേതൃത്വത്തിൽ നടന്ന കാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും ഉളിക്കൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.എം. ഡോളി ഉദ്ഘാടനം ചെയ്തു. നടത്തി. സെന്റ് ജോസഫ് ചർച്ച് വികാരി ഫാ. മാത്യു കന്നേൽ അദ്ധ്യക്ഷത വഹിച്ചു. കീച്ചേരി ലേബർ സ്‌പോർട്സ് ക്ലബ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലും അർബുദ ബോധവൽക്കരണ ക്ലാസും നടത്തി. എം.വി.നാരായണി അദ്ധ്യക്ഷത വഹിച്ചു.