ശത്രുവിനെ തീർക്കാൻ 'കൊറിയൻ പട",ആണവ തന്ത്രം മെനഞ്ഞ് കിം

Tuesday 07 October 2025 1:32 AM IST

ദക്ഷിണ കൊറിയയിൽ യു.എസ് സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിന് തക്കതായ മറുപടി നൽകുമെന്ന് ഉത്തര കൊറിയൻ തലവൻ കിംജോങ് ഉൻ. കൂടുതൽ സൈനിക കരുത്തും തന്ത്രങ്ങളും ആവിഷ്‌കരിച്ച് യു.എസിന് മറുപടി നൽകുമെന്ന് കിം പറഞ്ഞു. ഉത്തര കൊറിയ വൻതോതിൽ ആയുധങ്ങളും യുറേനിയവും സംഭരിച്ചിരിക്കുന്നെന്ന ദക്ഷിണകൊറിയയുടെ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ഉന്നിന്റെ പ്രസ്താവന.