പ്രതിക്കൂട്ടിൽ ഇസ്രയേൽ, ഉറ്റുനോക്കി ലോകം

Tuesday 07 October 2025 1:33 AM IST

ആക്രമണങ്ങളുടേയും പ്രത്യാക്രമണങ്ങളുടേയും ഇരുണ്ട നാളുകൾ. അനാഥത്വത്തിലേക്ക് തള്ളപ്പെട്ട കുഞ്ഞുങ്ങൾ. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ. ഗാസയിൽ ഇന്ന് അവശേഷിക്കുന്നത് ഇതൊക്കെ ആണ്. 67,130ലേറെ പാലസ്തീനികളുടെ ജീവനെടുത്ത യുദ്ധത്തിന് രണ്ട് വർഷം തികയുകയാണ്. സേവ് ഗാസ ഫ്രീ പാലസ്തീൻ എന്നത് ഹാഷ്ടാഗുകളിൽ മാത്രം ഒതുങ്ങിയപ്പോൾ ആയിരക്കണക്കിന് നിരപരാധികളെയാണ് ഇസ്രയേൽ കൊന്നത്.