പിതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ

Tuesday 07 October 2025 12:41 AM IST

കോട്ടയം: പിതാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ മകൻ അറസ്റ്റിൽ. അതിരമ്പുഴ മാന്നാനം കൊല്ലപ്പള്ളിൽ അഗസ്റ്റസ് (36) നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവായ 72കാരനായ ജോസഫ് ലൂക്കയെ വീട്ടിലെ ഹാൾ മുറിയിലെ ഭിത്തിയിൽ തലഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന്, ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അഗസ്റ്റസിനെ പിടികൂടി. ഗാന്ധിനഗർ എസ്.എച്ച്.ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ജയപ്രകാശ് , ദിലീപ് വർമ്മ, പി.ടി അനൂപ്, ശ്രീനിഷ് തങ്കപ്പൻ, ലിബിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.