സൈമൺ മാസ്റ്ററെ ആദരിച്ചു

Tuesday 07 October 2025 12:54 AM IST

ഗുരുവായൂർ: അദ്ധ്യാപകനും സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമായ പി.ഐ.സൈമൺ മാസ്റ്ററെ അന്താരാഷ്ട്ര അദ്ധ്യാപക ദിനത്തിൽ ഉണ്ണിക്കൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ആദരണയോഗം ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പൊന്നാടയും ഉപഹാരവും നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് സമ്മർപ്പിച്ചു. കെ.ടി.സഹദേവൻ അദ്ധ്യക്ഷനായി. ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ ചെയർമാൻ ഷാജു പുതൂർ ആമുഖപ്രഭാഷണം നടത്തി. വി.പി.ഉണ്ണിക്കൃഷ്ണൻ, ലിജിത്ത് തരകൻ, ജെയ്‌സൺ മാണി, അഡ്വ. രവി ചങ്കത്ത്, ബാലൻ വാറണാട്ട്, സജീവൻ നമ്പിയത്ത്, സേതു തിരുവെങ്കിടം, ശശി വാറണാട്ട് തുടങ്ങിയവർ സംസാരിച്ചു. സ്റ്റേറ്റ് പി.ടി.എയുടെ മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്‌കാരം ലഭിച്ച ജയശ്രീ രവികുമാറിനെ ആദരിച്ചു.