ട്രെയിനുകൾക്ക് നിയന്ത്രണം

Tuesday 07 October 2025 1:00 AM IST

തൃശൂർ: ചിങ്ങവനത്തിനും കോട്ടയത്തിനും മദ്ധ്യയുള്ള റെയിൽവെ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ യാത്രാ ട്രെയിനുകൾക്ക് നിയന്ത്രണം. റദ്ദാക്കുന്ന ട്രെയിൻ: കൊല്ലം - എറണാകുളം (66310). വഴിതിരിച്ചു വിടുന്നത്: ട്രിവാൻഡ്രം നോർത്ത് എസ്.എം.വി.ബി ബംഗളൂരു (16319), കന്യാകുമാരി - ഡിബ്രുവ (22503), ട്രിവാൻഡ്രം - മധുരൈ ജംഗ്ഷൻ (16343), ട്രിവാൻഡ്രം - മാംഗളൂർ സെൻട്രൽ (16347). ഭാഗികമായി റദ്ദാക്കുന്നത്: മധുരൈ സെൻട്രൽ - ഗുരുവായൂർ (16327), ഗുരുവായൂർ - മധുരൈ സെൻട്രൽ (16328), കോട്ടയം - നിലമ്പൂർ റോഡ് (16326). നിയന്ത്രിക്കുന്ന ട്രെയിനുകൾ: കൊല്ലം - എറണാകുളം (66322), (16791). കണ്ണൂർ - തിരുവനന്തപുരം സെൻട്രൽ ജൻ ശതാബ്ദി ട്രെയിനിന് (12081/12082) ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു.