കഥാപുരസ്‌കാര സമർപ്പണം 10ന്
Tuesday 07 October 2025 12:02 AM IST
തൃശൂർ: അയനം സാംസ്‌കാരിക വേദിയുടെ പതിനാറാമത് സി.വി.ശ്രീരാമൻ കഥാപുരസ്‌കാര സമർപ്പണം ഒക്ടോബർ 10ന് രാവിലെ 11ന് വൈശാഖൻ കഥാകാരി സിതാര എസിന് സമ്മാനിക്കും. സിതാര എസിന്റെ 'അമ്ലം' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. കോ-ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അയനം വൈസ് ചെയർമാൻ സുബീഷ് തെക്കൂട്ട് അദ്ധ്യക്ഷനാകും. ഡോ. എൻ.ആർ.ഗ്രാമപ്രകാശ്, സി.വി.ശ്രീരാമൻ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. സ്വപ്‌ന സി.കോമ്പാത്ത്, കെ.ഗിരീഷ് കുമാർ, എം.എസ്.ബനേഷ്, ശൈലൻ, ടി.ജി.അജിത, ടി.എസ്.സജീവൻ, ടി.സുരേഷ് കുമാർ, എം.ആർ.മൗനിഷ്, ടി.എം.അനിൽകുമാർ എന്നിവർ സംസാരിക്കും.