പശു മോഷ്ടാക്കൾ അറസ്റ്റിൽ

Tuesday 07 October 2025 2:11 AM IST

കളമശേരി: പള്ളിലാംകര എച്ച്.എം.ടി കോളനി ഭാഗത്ത് അബ്ദുൾ സലാമിന്റെ 20,​000 രൂപ വില വരുന്ന പശുക്കിടാവിനെ മോഷ്ടിച്ച കേസിൽ ആലുവ കുന്നത്തേരി ബംഗത്ത് വീട്ടിൽ ജലാലുദ്ദീൻ (37), എടത്തല, ചേനക്കര വീട്ടിൽ ആഷിക് (25) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റു ചെയ്തു. ഇവർ സഞ്ചരിച്ച ബൊലേറോ വാഹനവും പശുവിനെ കടത്തിയ ടെമ്പോയും പിടികൂടി. കഴിഞ്ഞ മാസം 28ന് രാത്രി 9 മണിയോടെയാണ് കിടാവിനെ മോഷ്ടിച്ചത്. എസ്.ഐ ഷമീർ. എസ്.സി.പി.ഒമാരായ നിഷാദ്, മുകേഷ്, വിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.