നിരാഹാര സത്യാഗ്രഹം

Tuesday 07 October 2025 1:51 AM IST

ആലപ്പുഴ:കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)സംസ്ഥാന വ്യാപകമായി ജലഭവന് മുന്നിലും ജില്ലാകേന്ദ്രങ്ങളിലും നടത്തുന്ന പഞ്ചദിന റിലേ നിരാഹാര സത്യാഗ്രഹത്തിന്റെ ഭാഗമായി വഴിച്ചേരി ഓഫീസ് അങ്കണത്തിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.ജില്ലാ സെക്രട്ടറി ബി.എസ് ബെന്നി,വൈസ് പ്രസിഡന്റ് കെ.സജീവ്,​ചേർത്തല ബ്രാഞ്ച് സെക്രട്ടറി എഫ്. ഷിജു എന്നിവർ സംബന്ധിച്ചു.ജില്ലാ പ്രസിഡന്റ് വി.വി ഷൈജു അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു.ഷീജ പി.എസ്,കെ.എസ് വിനോദ് കുമാർ,പ്രമോജ് എസ്.ധരൻ,​സഞ്ജീവ് കെ.സി,എസ് അനിൽകുമാർ,സുമേഷ്.ബി,രാകേഷ് പി.ആർ, കെ.വിബോബൻ,എച്ച്.ലൂയിസ് എന്നിവർ സംസാരിച്ചു.