പുസ്‌തക പ്രകാശനം

Tuesday 07 October 2025 1:57 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷിന്റെ കവിതാ സമാഹാരം ഭൗമ ഗീതം പ്രകാശനം ചെയ്തു. പ്രശസ്ത കവി മുരുകൻ കാട്ടാക്കട കവി ദേവസ്യ അരമനക്ക് നൽകി പുസ്തക പ്രകാശനം നിർവഹിച്ചു. പറവൂർ പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എസ്.അജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ പുസ്തകാവതരണം നടത്തി. കെ.വി.രാഗേഷ് സ്വാഗതവും അഡ്വ.ഷീബാ രാകേഷ് നന്ദിയും പറഞ്ഞു.