പകർച്ചവ്യാധി മെഡിക്കൽ ക്യാമ്പ്

Tuesday 07 October 2025 2:02 AM IST

ബുധനൂർ: ബുധനൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് ബുധനൂർ കലാ പോഷിണി വായനശാലയിൽ നടന്നു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.കെ.രാജേഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്താൽ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ഗോപിക ഉദ്ഘാടനം ചെയ്തു. ഡോ.അക്ഷയ പുഷ്ക്കരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ടി.ഹരിദാസ്, ഉഷാകുമാരി, ആരോഗ്യ പ്രവർത്തകരായ കെ.ആർ രാജൻ, പി.സി.സുരേഷ്, ശാന്തി കൃഷ്ണ, വിജയമ്മ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.100 ലധികം പേർ ക്യാമ്പിൽ പങ്കെടുത്തു.