മഹിളാ കോൺഗ്രസ്‌ യാത്ര

Tuesday 07 October 2025 1:35 AM IST

തിരുവനന്തപുരം: മഹിളാ കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ സാഹസയാത്രയുടെ ഭാഗമായുള്ള മഹിളാകോൺഗ്രസ്‌ പ്രവർത്തകരുടെ സംഗമം ആറ്റുകാൽ ഇന്ദ്രപുരി ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ജെ.ബി മേത്തർ അദ്ധ്യക്ഷനായിരുന്നു.വൈസ് പ്രസിഡന്റ്‌ ലക്ഷ്മി നായർ,ജില്ലാ പ്രസിഡന്റ്‌ ഗായത്രിദേവി,ഷീല,കാലടി അരുൺ,എം.എസ്‌.നാസർ,ജയേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.