ഡി.ആർ.ഇ.യു സമ്മേളനം ദീപശിഖ ഏറ്റുവാങ്ങി
Tuesday 07 October 2025 1:35 AM IST
തിരുവനന്തപുരം: 8,9 തീയതികളിൽ ചെന്നൈയിൽ നടക്കുന്ന ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ(സി.ഐ.ടി.യു) 35-ാം സമ്മേളനത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖ,കന്യാകുമാരി ജില്ലയിലെ സാമിയാർ മഠത്തിലുള്ള രക്തസാക്ഷി കോലപ്പന്റെ സ്മൃതികുടീരത്തിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സ്റ്റാലിൻ രാജിൽ നിന്ന് യൂണിയൻ വൈസ് പ്രസിഡന്റ് എൻ.പത്മകുമാർ ഏറ്റുവാങ്ങി.ചിന്ന സാമി,കെ.എം.അനിൽകുമാർ,സുജ ജാസ്മിൻ,ബി.സുശോഭനൻ എന്നിവർ പങ്കെടുത്തു.ചെന്നൈ പേരമ്പൂർ അംബേദ്കർ മണ്ഡപത്തിൽ നടക്കുന്ന സമ്മേളനം സി.ഐ.ടി.യു ദേശീയ പ്രസിഡന്റ് ഡോ.കെ.ഹേമലത ഉദ്ഘാടനം ചെയ്യും.