കൊയ്ത്തൂർക്കോണം റസിഡൻസ്

Tuesday 07 October 2025 1:35 AM IST

പോത്തൻകോട്: കൊയ്ത്തൂർക്കോണം റസിഡന്റ്സ് അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് സംഗമത്തിൽ പ്രസിഡന്റ് എ.സൈനുലാബ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി അഡ്വ.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ അവാർഡ് വിതരണം ചെയ്തു. പിരപ്പൻകോട് ശ്യാംകുമാർ,സിദ്ദീക് സുബൈർ,എസ്.അനിൽകുമാർ,എ.എ ഹാഷിം എന്നിവർ സംസാരിച്ചു.ക്വിസ് മത്സര വിജയികൾക്ക് എൻ.എ.വാഹിദ് മെമ്മോറിയൽ ട്രോഫി, ശ്രീകൃഷ്ണ ഹോളോബ്രിക്സ് ട്രോഫിയും നൽകി.പ്ലസ് ടുവിൽ ഉന്നത വിജയം നേടിയ 5 പേർക്ക് എം.അബ്ദുൾ സലാം മെമ്മോറിയൽ ക്യാഷ് അവാർഡും നൽകി.