കളിമൺചട്ടി വാങ്ങുമ്പോൾ
ആറ്റിങ്ങൽ: കളിമൺ ചട്ടികൾക്ക് പ്രിയമേറുമ്പോൾ മൺചട്ടികൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളേറെയാണ്. നല്ലതുപോലെ ചൂളയിൽ വേവിച്ച ചട്ടി വാങ്ങുക. കൈവിരലുകൾ കൊണ്ട് കൊട്ടിനോക്കിയാൽ ഇതറിയാം. പൊട്ടലുണ്ടെങ്കിൽ ശബ്ദവ്യത്യാസമുണ്ടാകും. ഉൾഭാഗവും അടിഭാഗവും പരമാവധി മിനുസമുള്ളത് നോക്കിവേണം എടുക്കാൻ. അടിഭാഗം എല്ലായിടവും ഒരേ കനമാണെന്ന് ഉറപ്പുവരുത്തണം. നല്ല ചട്ടികൾക്ക് കുങ്കുമമോ കാവിയോ കലർന്ന നിറമായിരിക്കും. പോളിഷ് ചെയ്തതോ കരിനിറം പിടിപ്പിച്ചിട്ടുള്ളതോ ഒഴിവാക്കുക. വാങ്ങിക്കഴിഞ്ഞാൽ തട്ടാതെ മുട്ടാതെ വീട്ടിലെത്തിക്കാൻ ശ്രദ്ധിക്കുക.
ചട്ടി എങ്ങനെ രൂപപ്പെടുത്താം
നല്ലതുപോലെ കഴുകി ഉണക്കുക. ശേഷം അല്പം വെളിച്ചെണ്ണയോ നല്ലെണ്ണയോ അകത്തും പുറത്തും പുരട്ടുക. തുടർന്ന് ചെറുതീയിൽ വേവിക്കുക. തണുപ്പിച്ച ശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക. വേണമെങ്കിൽ അല്പം നാരങ്ങാനീരും മഞ്ഞൾപ്പൊടിയും ചേർക്കാം. തിളച്ചശേഷം കഴുകി ഉണക്കി വീണ്ടും അകത്ത് എണ്ണ പുരട്ടുക. ചെറുതായി ഒന്നുകൂടി ചൂടാക്കുക. ചട്ടി റെഡി.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ചൂട് ചട്ടിയിൽ പെട്ടെന്ന് തണുത്ത വെള്ളം ഒഴിക്കരുത്. ചട്ടി പൊട്ടും.