ലഹരി വില്പനയുടെ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് മർദ്ദനം: പ്രതി റിമാൻഡിൽ

Tuesday 07 October 2025 2:00 AM IST

കുന്നത്തുകാൽ: ലഹരി വില്പനയുടെ വിവരങ്ങൾ പൊലീസിൽ അറിയിച്ചെന്നാരോപിച്ച് വീടുകയറി ആക്രമിച്ച പ്രതി അറസ്റ്റിൽ.പഴമല കൈപടക്കുഴി ശകുന്തളയുടെ മകൻ പ്രദീപാണ് (20) അറസ്റ്റിലായത്.ഇക്കഴിഞ്ഞ 3ന് വെട്ടുകത്തിയുമായി കൈപ്പടക്കുഴി ജയപാലന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ജയപാലനെ(70)തലയ്ക്ക് അടിച്ച്‌ പരിക്കേൽപ്പിച്ചു.സംഭവമറിഞ്ഞെത്തിയ ജയപാലന്റെ അനുജൻ രാജനെ (67) ഇരുമ്പു ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു, തറയിൽ വീണ ഇയാളുടെ ഇടതുകൈ അടിച്ച് ഒടിക്കുകയും ചെയ്തതായി മാരായമുട്ടം പൊലീസ് പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ ജയപാലൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും, രാജൻ എസ്.യു .ടി ആശുപത്രിയിലും ചികിത്സയിലാണ്.പ്രതിയെ റിമാൻഡ് ചെയ്തു.