ബാലികയെ പീഡിപ്പിച്ചു കൊന്ന കേസ്: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീൽ
Tuesday 07 October 2025 2:01 AM IST
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി ബീഹാർ സ്വദേശി അസ്‌ഫാക് ആലം വധശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ശിക്ഷ നീതിയുക്തമല്ലെന്ന് വാദിക്കുന്ന അപ്പീൽ പിന്നീട് പരിഗണിക്കും.
2023 ജൂലായ് 28നാണ് അന്യസംസ്ഥാന തൊഴിലാഴികളുടെ മകളെ ആലുവ മാർക്കറ്റിന് സമീപത്തു വച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മൂന്നര മാസത്തിനകം തന്നെ എറണാകുളം പോക്സോ ഫാസ്റ്റ്ട്രാക് കോടതി വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചിരുന്നു.
താൻ നിരപരാധിയാണെന്നും വധശിക്ഷ റദ്ദാക്കണമെന്നുമാണ് അസ്‌ഫാക്കിന്റെ ആവശ്യം. അപ്പീൽ പരിഗണിക്കുന്നതുവരെ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വിവിചാരണക്കോടതിയിടെ വധശിക്ഷാ വിധി ഹൈക്കോടതി അംഗീകരിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികൾ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതിയുടെ അപ്പീൽ.