എങ്ങനെ സമരം ചെയ്യണമെന്ന് പഠിപ്പിക്കാം: ശിവൻകുട്ടി
Tuesday 07 October 2025 1:57 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി നഷ്ടമായതിനെച്ചൊല്ലിയുള്ള നിയമസഭയിലെ പ്രതിപക്ഷ സമരത്തെ വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി. മര്യാദയില്ലാത്ത സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്നും എങ്ങനെ സമരം ചെയ്യണമെന്ന് താൻ കാണിച്ചുതരാമെന്നും മന്ത്രി പറഞ്ഞു. എന്നാൽ പണ്ട് ശിവൻകുട്ടി നടത്തിയതു പോലുള്ള സമരം വേണ്ടേയെന്ന് പ്രതിപക്ഷ അംഗങ്ങൾ വിളിച്ചുപറഞ്ഞു. ബഹളത്തിനിടെ ശൂന്യവേളയിലായിരുന്നു മന്ത്രിയുടെ പരാമർശം.