ഉഴവൂരിൽ ഇന്ന് വികസന സദസ്

Wednesday 08 October 2025 12:10 AM IST

കോട്ടയം : ഉഴവൂർ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഇന്ന് രാവിലെ 10.30ന് കരുനെച്ചി ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ന്യുജന്റ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം.മാത്യു മുഖ്യപ്രഭാഷണം നടത്തും. റിസോഴ്‌സ് പേഴ്‌സൺ കെ. ആർ. സുരേഷ് സർക്കാരിന്റെ നേട്ടങ്ങളും, പഞ്ചായത്ത് സെക്രട്ടറി ലിജോ ജോബ് തദ്ദേശ സ്ഥാപനത്തിന്റെ നേട്ടങ്ങളും അവതരിപ്പിക്കും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, വൈസ് പ്രസിഡന്റ് സിന്ധുമേൾ ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ജു പി. ബെന്നി എന്നിവർ പങ്കെടുക്കും.