കുടുംബ സംഗമവും വാർഷികവും
Wednesday 08 October 2025 12:11 AM IST
വൈക്കം ; വൈക്കം വടക്കേകവല ഓർണമെന്റൽ ഗേറ്റ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. വാർഡ് കൗൺസിലർ ലേഖ ശ്രീകുമാർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രമൃ രമേശ് അദ്ധൃഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. ഒ.റ്റി.തങ്കച്ചൻ, സെക്രട്ടറി പി. പ്രദീപ്, ട്രഷറർ കെ.രഘു അശ്വതി, പി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ദിവൃ ബിജു (പ്രസിഡന്റ്), പി. പ്രദീപ് (സെക്രട്ടറി), ഡോ. ഒ. റ്റി. തങ്കച്ചൻ (വൈസ് പ്രസിഡന്റ്), കെ. രഘു അശ്വതി (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.