സൗജന്യ മുച്ചക്ര വാഹന വിതരണം
Wednesday 08 October 2025 12:11 AM IST
കോട്ടയം : കോട്ടയം, ഇടുക്കി ജില്ലകളിലെ ഭിന്നശേഷിക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള സൗജന്യ മുച്ചക്രവാഹന വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം വൈ.എം.സി.എ ഹാളിൽ ഒൻപതിന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിക്കും. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർ പേഴ്‌സൺ ടി.ബി. സുബൈർ അദ്ധ്യക്ഷത വഹിക്കും. നഗരസഭാംഗം സിൻസി പാറയിൽ, ക്ഷേമനിധി ബോർഡ് അംഗങ്ങളായ ഫിലിപ്പ് ജോസഫ്, വി.ബി. അശോകൻ, ഇടുക്കി ജില്ലാ ഭാഗ്യക്കുറി ഓഫീസർ ക്രിസ്റ്റി മൈക്കിൾ, കോട്ടയം ജില്ലാ ഓഫീസർ സി.എസ്. രജനി, ഇടുക്കി ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ നിഷ ആർ. നായർ എന്നിവർ പങ്കെടുക്കും.