കവിതാ സമാഹാരം പ്രകാശനം ചെയ്തു
Wednesday 08 October 2025 12:13 AM IST
കോട്ടയം: കവി മാത്യു ചിങ്ങവനത്തിന്റെ ആചാരവെടി എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശന സമ്മേളനം കുറിച്ചി കാളിയാങ്കൽ അക്ഷരമുറ്റത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ബാബു കുഴിമറ്റം പുസ്തകം പ്രകാശനം ചെയ്തു. കഥാകൃത്ത് ശ്യാം തറമേൽ പുസ്തകം ഏറ്റുവാങ്ങി. ഡോ.ശ്രീവിദ്യ രാജീവ് പുസ്തക പരിചയം നടത്തി. ഡോ.മുഞ്ഞിനാട് പത്മകുമാർ, പ്രൊഫ.സെബാസ്റ്റ്യൻ വട്ടമറ്റം, കുറിച്ചി സദൻ, ടി.എസ് സലിം, ഡോ.പി.ആന്റണി, നോവലിസ്റ്റ് ജോയി നാലുന്നാക്കൽ, ഇ.ജെ റോയിച്ചൻ, എൻ.കെ ബിജു, റെജു പുലക്കോടൻ, പി.പി മോഹനൻ, എം.കെ കണ്ണൻ, എൻ.ജി സുരേഷ് കുമാർ, മിനി കെ.ഫിലിപ്പ്, കെ.സദാനന്ദൻ, എം. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.