എൻ.എസ്.എസ് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ക്രൈസ്റ്റ് കോളേജ്

Wednesday 08 October 2025 12:00 AM IST
കലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ക്രൈസ്റ്റ് കോളേജ് ക്രൈസ്സ് കോളേജ് ടീം

ഇരിങ്ങാലക്കുട: കലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ക്രൈസ്റ്റ് കോളേജ്. 2022-2023 അദ്ധ്യയന വർഷത്തിലെ സാമൂഹ്യ സേവനത്തിന് ബെസ്റ്റ് എൻ.എസ്.എസ് യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസർ, ബെസ്റ്റ് വാളണ്ടിയർ എന്നീ പുരസ്‌കാരങ്ങളാണ് ഏറ്റുവാങ്ങിയത്. ഹിസ്റ്ററി പ്രൊഫ.എസ്. ആർ ജിൻസി , 2023-2024 ബെസ്റ്റ് പ്രോഗ്രാം ഓഫീസർ, കൃഷ്ണാഞ്ജലി 2023-24 ബെസ്റ്റ് വാളണ്ടിയർ എന്നീ ബഹുമതികൾക്ക് അർഹരായി. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ഡെനോജ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.എൻ.എ. ഷിഹാബ്, എൻ.എസ്.എസ് റീജ്യണൽ ഡയറക്ടർ വൈ. എം. ഉപ്പിൻ മുഖ്യാതിഥിയായി. സ്റ്റേറ്റ് എൻ. എസ്.എസ് ഓഫീസർ ഡോ.ഡി.ദേവിപ്രിയ സംസാരിച്ചു.