ബി ഉണ്ണിക്കൃഷ്ണൻ -നിവിൻ പോളി ചിത്രം ഇന്നു മുതൽ എറണാകുളത്ത്

Wednesday 08 October 2025 6:28 AM IST

നിവിൻപോളി നായകനായി ബി. ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ തുടർചിത്രീകരണം ഇന്ന് മുതൽ എറണാകുളത്ത് ആരംഭിക്കും. തൊടുപുഴയിലും ചിത്രീകരണമുണ്ട്.ഏകദേശം മുപ്പതു ദിവസത്തെ ചിത്രീകരണം കൂടിയുണ്ട്. ഇതോടെ പാക്കപ്പ് ആകും. കഴിഞ്ഞദിവസം വരെ തിരുവനന്തപുരത്തായിരുന്നു ചിത്രീകരണം. നാലായിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തി സെക്രട്ടേറിയറ്റിന് മുൻപിൽ സമര രംഗം ചിത്രീകരിച്ചിരുന്നു. സി.പി.എൻ എന്ന സാങ്കല്പിക രാഷ്ട്രീയ പാർട്ടിയുടെ സമരം ആണ് ചിത്രീകരിച്ചത്. സായ് കുമാർ ഉൾപ്പെടുന്ന രംഗങ്ങളാണ് ചിത്രീകരിച്ചത്. ഇതാദ്യമായാണ് ബി. ഉണ്ണിക്കൃഷ്ണനും നിവിൻപോളിയും ഒരുമിക്കുന്നത്. കേരള രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രം ബിഗ് ബഡ്‌ജറ്റിൽ ശ്രീഗോകുലം മുവീസും ആർ.ഡി. ഇലുമിനേഷൻസ് എൽ.എൽ.പിയും ചേർന്നാണ് നിർമ്മിക്കുന്നത്. പുതുമുഖം നീതു കൃഷ്ണ ആണ് നായിക. ബാലചന്ദ്രമേനോൻ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, ഹരിശ്രീ അശോകൻ, നിഷാന്ത് സാഗർ, ഷറഫുദ്ദീൻ, മണിയൻപിള്ള രാജു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. സംഗീതം : ജസ്റ്റിൻ വർഗീസ്, എഡിറ്റർ: മനോജ് സി.എസ്, പ്രൊഡക്‌ഷൻ കൺട്രോളർ : അരോമ മോഹൻ, ആർട്ട് ഡയറക്ടർ: അജി കുറ്റ്യാണി, മേക്കപ്പ് : റോണക്സ് സേവ്യർ, കോസ്റ്റ്യൂം: സിജി തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷാജി പാടൂർ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി . ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് സഹ നിർമ്മാതാക്കൾ.