മത്സ്യത്തൊഴിലാളി യൂണിയൻ പോസ്റ്റ് ഓഫീസ് മാർച്ച്
Tuesday 07 October 2025 8:32 PM IST
കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളികൾക്ക് നൽകി വരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി തടഞ്ഞ് പുതിയനിയമം കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാകമ്മിറ്റി കാഞ്ഞങ്ങാട് മുഖ്യ തപാൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.സി ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ.രാജൻ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കാറ്റാടി കുമാരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, സി ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി.രാഘവൻ, യൂണിയൻ നേതാക്കളായ എസ്. രമണൻ, സി എ.അമ്പാടി, കുളങ്ങര രാമൻ,കെ.വി.സുഹാസ്, ഷീബ കൈതക്കാട് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.വി.രമേശൻ സ്വാഗതം പറഞ്ഞു.