ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കായികമേള

Tuesday 07 October 2025 8:35 PM IST

കാഞ്ഞങ്ങാട്: നാലുദിവസം നീളുന്ന ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ കൊടിയേറും.രാവിലെ 10ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിക്കും.ധ്യാൻചന്ദ് പുരസ്‌കാര ജേതാവ് കെ.സി.ലേഖ സല്യൂട്ട് സ്വീകരിക്കും. ഹൊസ്ദുർഗ് എ.ഇ.ഒ കെ.സുരേന്ദ്രൻ പതാക ഉയർത്തും. സ്‌കൂൾ മാനേജർ കെ.വേണുഗോപാലൻ നമ്പ്യാർ ഉപഹാര സമർപ്പണം നടത്തും. മേളയ്ക്കു മുന്നോടിയായി നടന്ന ദീപശിഖ പ്രയാണത്തിന് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നല്കി.ചാത്തമത്ത് എ.യു.പി സ്‌കൂളിൽ നിന്നും കെ.സി ഗിരീഷ് കൈമാറിയ ദീപശിഖ ദേശീയസംസ്ഥാന കായിക താരങ്ങളായ വി.അവന്തിക, ദേവ് സൂധീർ, അർച്ചന, നിസാമൂദ്ദീൻ, ആദിത്യൻ എന്നിവർ ഏറ്റുവാങ്ങി.