ഗോൾഡൻ മെമ്മറീസ് വാർഷികാഘോഷം
Tuesday 07 October 2025 8:41 PM IST
കാസർകോട്: കാസർകോട് ഗോൾഡൻ മെമ്മറീസിന്റെ വാർഷികാഘോഷം മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ അരങ്ങേറി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾക്കുള്ള ആദരവ് നൽകി. എഴുത്തുകാരി ഡോ.എം.എ. മുംതാസ്, എം.പി.ഷാഫി, ബഷീർ ചെമ്മനാട് , ഗ്ലോബൽ പ്രവാസി സംഘം സംസഥാന വൈസ് പ്രസിഡന്റ് അബ്ദുള്ള കമ്പ്ളി തെരുവത്ത് എന്നിവരെ ജലീൽ എയർലൈൻസ് ആദരിച്ചു.മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, മാദ്ധ്യമ പ്രവർത്തകൻ ടി.എ ഷാഫി, വി.എം.മുനീർ, ബഷീർ തോട്ടാൻ, ഇബ്രാഹിം ബാങ്കോട്, തുടങ്ങിയവർ പങ്കെടുത്തു. അസ്ലം അടുക്കത്ത്ബയൽ, നിസാർ മൊഗ്രാൽ, ഇക്ബാൽ തായലങ്ങാടി , നവാസ്, ഷംസീർ ചെറുവത്തൂർ,ഇബ്രാഹിം കുന്നിൽ, ഹനീഫ ഡിജിറ്റൽ,സിദ്ദിഖ് ഒമാൻ , അബ്ദുള്ള കമ്പ്ളി തെരുവത്ത് എന്നിവർ സംസാരിച്ചു.