'പിറ്റ്'ചുമത്തി ജയിലിലടച്ചു

Wednesday 08 October 2025 1:52 AM IST

കൊച്ചി: തുടർച്ചയായി ലഹരി കേസുകളിൽ പ്രതിയായ യുവാവിനെ പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം ജയിലിലടച്ചു. കാക്കനാട് കുസുമഗിരി സ്വദേശി ഉമറുൾ ഫറൂഖിനെയാണ് (26) സിറ്റി പൊലീസ് കമ്മിണറുടെ നിർദ്ദേശത്തെ തുടർന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ ജൂണിൽ തൃക്കാക്കര പൊലീസ് ലഹരി കേസിൽ അറസ്റ്റ് ചെയ്ത ഇയാൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷവും ലഹരി വിൽപ്പന തുടരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.