തടഞ്ഞ് നിറുത്തി ആക്രമണം: പ്രതിയെ അറസ്റ്റിൽ

Wednesday 08 October 2025 1:06 AM IST

വലപ്പാട്: സിനിമ കണ്ട് ബൈക്കുകളിൽ വരികയായിരുന്ന വലപ്പാട് ബീച്ച് സ്വദേശി പള്ളത്ത് വീട്ടിൽ ആദർശിനേയും സുഹൃത്തുക്കളെയും തടഞ്ഞ് നിറുത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ വലപ്പാട് സ്വദേശി തേർപറമ്പിൽ വീട്ടിൽ അജീഷ് (22) നെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. 2022ൽ ശിവരാത്രി ആഘോഷത്തിനിടെയുണ്ടായ ഉന്തും തള്ളിലുമുള്ള വൈരാഗ്യത്താലാണ് ആദർശിനെ ആക്രമിച്ചത്. അത് തടയാൻ ശ്രമിച്ചതിലാണ് സുഹൃത്തുക്കളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അജീഷ് വലപ്പാട് പൊലീസ് സ്റ്റേഷൻ റൗഡിയും നാല് ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. വലപ്പാട് എസ്.എച്ച്.ഒ: കെ.അനിൽകുമാർ, എസ്.ഐ: സി.എൻ.എബിൻ, ജി.എ.എസ്.ഐ: സുനിൽകുമാർ, സി.പി.ഒമാരായ ആദർശ്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കാപ്ഷൻ.......... അജീഷ്.