അച്ഛനെ മർദ്ദിക്കുന്നത് തടഞ്ഞ സഹോദരിയെ ആക്രമിച്ച യുവാവ് റിമാൻഡിൽ
Wednesday 08 October 2025 1:08 AM IST
മാള : അച്ഛനെ മർദ്ദിക്കുന്നത് തടഞ്ഞ സഹോദരിയെ ആക്രമിച്ച സംഭവത്തിൽ സഹോദരനെ കോടതി റിമാൻഡ് ചെയ്തു. വൈന്തല തൈക്കൂട്ടം സ്വദേശിനി ശ്രീഹരിത (19)യെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് സഹോദരൻ ശ്രീഹരി (21)യെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന വലിയപറമ്പിലെ ലോഡ്ജിൽ നിന്നാണ് തൃശൂർ റൂറൽ പൊലീസ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അച്ഛനെ മർദ്ദിക്കുന്നത് തടഞ്ഞതാണ് ആക്രമണത്തിന് കാരണം. വീട്ടിൽ താമസിപ്പിക്കുന്ന ജീവിതപങ്കാളിയെ കൂട്ടിക്കൊണ്ടുവരാനുള്ള തർക്കത്തിനിടെയാണ് സംഭവം. ശ്രീഹരി മാള, പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധികളിലെ മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. മാള എസ്.എച്ച്.ഒ: സജിൻ ശശിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ക്യാപ്ഷൻ.... പ്രതി ശ്രീഹരി.