വീടിന്റെ വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

Wednesday 08 October 2025 1:14 AM IST

മാന്നാർ: അടഞ്ഞുകിടന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് സ്വർണ്ണവും പണവും വീട്ടുപകരണങ്ങളും കവർന്നു. മാന്നാർ പഞ്ചായത്ത് മൂന്നാം വാർഡ് പാവുക്കര അരികുപുറത്ത് ബംഗ്ലാവിൽ റാണ ജേക്കബിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി വീട് അടഞ്ഞു കിടക്കുകയായിരുന്നു.

വീടിന്റെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ മാലയും പണവും ഓട്ടുരുളികൾ, ചെമ്പ് പാത്രങ്ങൾ, ഉപയോഗിച്ചിരുന്ന മുഴുവൻ സ്റ്റീൽ- അലൂമിനിയം പാത്രങ്ങൾ, ഗ്രൈൻഡർ, സീലിംഗ് ഫാൻ, ടേബിൾ ഫാൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങളും കവർന്നു. മാന്നാർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.